കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ പേരിൽ ജില്ലാ കമ്മിറ്റി ഓഫീസ്; പുതുപ്പള്ളിയിലും സ്മാരകം ഉയരുംപുതുപ്പള്ളിയിൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും

കോട്ടയം: അന്തരിച്ച മുൻമുഖ്യന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമക്കായി കോട്ടയത്തും പുതുപ്പള്ളിയിലും സ്മാരകമുയരും. ഡിസിസിയുടെ നേതൃത്വത്തിൽ കോട്ടയത്ത് അദ്ദേഹത്തിന്‍റെ പേരിൽ പുതിയ ജില്ലാ കമ്മിറ്റി ഓഫീസും പ്രതിമയും സ്ഥാപിക്കാനാണ് ആലോചന.

ചെവ്വാഴ്ച കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ അനുശോചന ചടങ്ങ് നടത്തും. പുതുപ്പള്ളിയിലും യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പുതുപ്പള്ളിയിൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →