കര്‍ണാടകയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 2024ല്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ നിന്നാകും സോണിയ മത്സരിക്കുക. അടുത്ത ഏപ്രിലില്‍ കര്‍ണാടകയില്‍ നാല് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരും.സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം വച്ചതായാണ് വിവരം. ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.ആരോഗ്യപ്രശ്നങ്ങള്‍ മൂലവും സോണിയ ലോക്സഭയിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് സൂചന.നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്കയെ മത്സരിപ്പിക്കാനും നീക്കമെുണ്ടെന്നുമറിയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →