ബിഹാർ മന്ത്രിസഭാ വികസനം അടുത്തയാഴ്ചആർജെഡിയുടെ രണ്ടു മന്ത്രിമാർ രാജിവെച്ച സ്ഥാനത്തേക്ക് പുതിയ രണ്ടുപേരെ നിയമിക്കുംമുഖ്യമന്ത്രി നിതീഷ് കുമാർ

ന്യൂഡൽഹി: ബിഹാർ മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി. രണ്ടു മന്ത്രിമാർ കൂടി വേണമെന്ന കോൺഗ്രസിന്‍റെ ആവശ്യം അംഗീകരിക്കുമെന്നാണ് സൂചന

നിലവിൽ കോൺഗ്രസിൽ നിന്ന് മുരാരി പ്രസാദ് ഗൗതം,അഫാഖ് ആലം എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആർജെഡിയുടെ രണ്ടു മന്ത്രിമാർ രാജിവെച്ച സ്ഥാനത്തേക്ക് പുതിയ രണ്ടുപേരെ നിയമിക്കും. ബിഹാർ മന്ത്രിസഭയിൽ നിലവിൽ ജെഡിയുവിനു 13, ആർജെഡിക്ക് 15, കോൺഗ്രസ് 2, സ്വതന്ത്രർ ഒന്ന് എന്നിങ്ങനെയാണ് പ്രധാന്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →