ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരേ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടികേസെടുക്കാന്‍ ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ ഇന്ന് ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ നടന്‍ വിനായകന്‍ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുക്കുന്നിനെ കുറിച്ച് പൊലീസ് നിയമോപദേശം തേടി.

എറണാകുളം പൊലീസാണ് നിയമോപദേശം തേടിയിരിക്കുന്നത്. അധിക്ഷേപിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ ഇന്ന് ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു

ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരേ വിനായകന്‍ അധിക്ഷേപ പരാമർശം നടത്തിയത്. ”ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം, എന്‍റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലേ ഇയാൾ ആരോക്കെയാണെന്ന്” – എന്നായിരുന്നു ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകന്‍റെ പ്രതികരണം.

വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ വിനായകന്‍ പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന് വ്യാപക പ്രതിഷേധമാണ് വിനായകനെതിരേ ഉയര്‍ന്നത്. താരത്തിന്‍റെ ഫെയ്സ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →