പൊലീസാണ് ആൾക്കൂട്ടത്തിന്‍റെ കയ്യിലേൽപ്പിച്ചത്’; മണിപ്പൂരിൽ നഗ്നരാക്കി നടത്തിയ യുവതിലൊരാൾ’പൊലീസാണ് ആൾക്കൂട്ടത്തിന്‍റെ കയ്യിലേൽപ്പിച്ചത്’

ന്യൂഡൽഹി: ആൾക്കൂട്ടത്തിനു മുന്നിൽ തങ്ങളെ ഉപേക്ഷിക്കുകയായിരുന്നെന്ന് മണിപ്പൂരിൽ റോഡിലൂടെ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകളിൽ ഒരാൾ. തങ്ങളുടെ ഗ്രാമത്തെ ആക്രമിച്ച ആൾക്കൂട്ടത്തിനൊപ്പം പൊലീസും ഉണ്ടായിരുന്നു. ഗ്രാമത്തിൽ നിന്നും ദൂരത്തേക്ക് കൊണ്ടുപോകവുകയും ആൾക്കൂട്ടത്തിനു നടവിലേക്ക് ഞങ്ങളെ ഇറക്കിവിടുകയായിരുന്നു. പൊലീസാണ് തങ്ങളെ ആൾക്കൂട്ടത്തിന്‍റെ കയ്യിലേൽപ്പിച്ചതെന്ന് യുവതി പറയുന്നു.

നിരവധി പുരുഷൻമാർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ചിലരെ തിരിച്ചറിയാൻ സാധിച്ചു. അതിൽ തന്‍റെ സഹോദരന്‍റെ സുഹൃത്തും ഉണ്ടായിരുന്നു. എന്നാൽ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുന്ന കാര്യം അറിഞ്ഞില്ലെന്നും യുവതി കൂട്ടിച്ചേർത്തു. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വലിയ പ്രതിഷേധം ഉയരുകയും പിന്നാലെ പൊലീസ് കേസടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. വിഷയം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

മെയ് 4 നാണ് കാങ്‌പോക്പി ജില്ലയിൽ അതിദാരുണാമായ സംഭവം നടന്നത്. കുക്കി വിഭാഗത്തിൽപ്പെട്ട 20, 40 പ്രായമുള്ള സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തിയത്. സംഭവത്തിനു പിന്നാലെ മെയ് 18 സ്ത്രീകൾ നേരിട്ടെത്തി പരാതി നൽകി. പരാതിയിൽ ഇളയ പെൺക്കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →