മട്ടന്നൂർ: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഉത്തിയൂർ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. 2023 ജൂലൈ 16 ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്.
തുടർന്ന് സമീപത്തുണ്ടായിരുന്നവർ കുളത്തിൽ തിരച്ചിൽ നടത്തി വിദ്യാർത്ഥിയെ കരയ്ക്കെത്തിച്ച് ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും 2023 ജൂലൈ 18 ചൊവ്വാഴ്ച പകൽ മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. .
ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂർ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ഭവിനയ് കൃഷ്ണ. കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് ഉയർത്തി എടുക്കാൻ ശ്രമിച്ചെങ്കിലും കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു.
വേങ്ങാടെ വി.വി.ബാബുവിന്റെയും കെ.കെ.നിഷയുടെയും മകനാണ്. കല്ലൂർ യുപി സ്കൂൾ വിദ്യാർഥി ഭരത് കൃഷ്ണയാണ് ഏക സഹോദരൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധൻ ഉച്ചയോടെ മട്ടന്നൂരിൽ എത്തിക്കും. തുടർന്ന് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലും ശേഷം വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. …

