പുതുപ്പള്ളി ഹൗസിൽനിന്നും പുതുപ്പളളിയിലേക്ക് : ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 2023 ജൂലൈ 19 ബുധനാഴ്ച രാവിലെ ഏഴിന്.

തിരുവനന്തപുരം : ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 2023 ജൂലൈ 19 ബുധനാഴ്ച രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്നും കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയത്തേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയ്ക്കുള്ള വാഹനം കെഎസ്ആർടിസി തയാറാക്കി. പാപ്പനംകോട് ഡിപ്പോ സെൻട്രൽ വർക്ക്സിലെ JN 336 എന്ന എസി ലോ ഫ്ലോർ ജൻറം ബസാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ബസാണ് ഇത്.

പൂക്കൾ കൊണ്ട് അലങ്കരിച്ച ബസിൽ ജനറേറ്റർ, മൊബൈൽ മോർച്ചറി വയ്ക്കാക്കാനുള്ള സൗകര്യം, ഇരിപ്പിടം എന്നിവ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 7 മണിയോടെ തിരുവനന്തപുരം ജഗതിയിലെ ഉമ്മൻ ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിൽനിന്നാണ് ഈ ബസിൽ വിലാപയാത്ര ആരംഭിക്കുന്നത്.കോട്ടയത്ത് തിരുനക്കര മൈതാനത്തെ പൊതുദർശന വേദിയിലേക്കും, ഇവിടെനിന്നു പുതുപ്പള്ളിയിലെ വീട്ടിലേക്കുമാണു ഭൗതികശരീരം എത്തിക്കുക.

കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി ബസിന്റെ സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളും പരിശോധിച്ചു. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും.മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ ആരംഭിക്കും….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →