തൊടുപുഴ: തൊടുപുഴയിൽ നിന്നും ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. ഉടമയുടെ പരാതിയിൽ വാളയാറിൽ നിന്നാണ് മുട്ടം പൊലീസ് ജെസിബിയും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെത്തിച്ച് പൊളിച്ചു വിൽക്കുന്നവർക്ക് നൽകുകയായിരുന്ന ലക്ഷ്യമെന്ന് പ്രതികൾ മൊഴി നൽകി. 2023 ജൂലൈ 17 ഞായറാഴ്ചയാണ് സംഭവം.
പിടിയിലായ ആലപ്പുഴ സ്വദേശിയ മൻസൂരും തോടുപുഴക്കാരനായ അമലും വർഷങ്ങളായി ഇതേ ജെസിബിയിൽ ജോലി ചെയ്തവരാണ്. ഇവരാണ് കൃത്യം ആസൂത്രണം ചെയ്തത്. രാത്രിയിൽ നമ്പർ മാറ്റി ഓടിച്ചുകൊണ്ടുപോവുകായിരുന്നു. കോയമ്പത്തൂരിൽ എത്തിച്ച് പാർട്സുകൾ ആക്കുന്ന സംഘത്തിന് വിൽക്കുകയായിരുന്നു ലക്ഷ്യം. മോഷണം അറിഞ്ഞ പൊലീസ് അതിർത്തി കടക്കും മുൻപേ പ്രതികളെ പൊക്കി. ഓടിച്ചുകോണ്ടുപോകന്നതിനിടെ ജെസിബിയുടെ ടയർ പഞ്ചറായതാണ് പ്രതികൾക്ക് വിനയായത്. മൻസൂറിനും അമലിനും പുറമെ മറ്റുപ്രതികളായ പത്തനംതിട്ട സ്വദേശി ഷമീർ, തൊടുപുഴ സ്വദേശികളായ ശരത്, സനു മോൻ എന്നിവരും പിടിയിലായി.
രണ്ടുപേർക്ക് ഇരിക്കാവുന്ന ജെസിബിയുടെ ഇടുങ്ങിയ ക്യാബിനിലായിരുന്നു അഞ്ചുപേരുടെയും യാത്ര. പ്രതികളുടെ ആദ്യ മോഷണമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

