റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു

July 13, 2023 - 11:39 am

നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം, ത്രില്ലര്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമ ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ അൻമ്പതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു.

പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്ന ഈ ചിത്രത്തിൽ
അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കാന്താര ഉള്‍പ്പെടെ ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിഥിലന്‍ സാമിനാഥനും റാം മുരളിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍‌ ഒരുക്കുന്നത്. സ്റ്റണ്ട് അനില്‍ അരസ്, മേക്കപ്പ് എ ആര്‍ അബ്ദുള്‍ റസാഖ്, വസ്ത്രാലങ്കാരം ദിനേശ് മനോഹരന്‍, സ്റ്റില്‍സ് ആകാശ് ബാലാജി.

മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ലവ് ടുഡേ, വെബ് സീരീസായ വിലങ്ങ് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഇയര്‍ക്കൈ, പേരാണ്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വര്‍ക്കുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശെല്‍വകുറാണ് പ്രൊജക്റ്റ് ഡിസൈനര്‍. പി ആര്‍ ഓ -പ്രതീഷ് ശേഖര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *