കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2023 ജൂലൈ 11ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2023 ജൂലൈ 11ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. അതിശക്തമായ മഴ വിട്ടുനിൽക്കുകയാണെങ്കിലും മഴ അവശേഷിപ്പിച്ച വെള്ളക്കെട്ടും ദുരിതങ്ങളും ഇപ്പോഴും പലയിടങ്ങളിലും ബാക്കിനിൽക്കുകയാണ്. വെള്ളക്കെട്ടിനൊപ്പം മടവീഴ്ചയും കുട്ടനാട് നിവാസികളുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

താലൂക്കിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾക്കും സ്‌കൂളുകൾക്കും ട്യൂഷൻ സെന്ററുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളജുകൾക്കും ജൂലൈ 11 ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →