റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഐഐടി കാമ്പസ് ടാന്‍സാനിയയിലെ സാന്‍സിബാറില്‍

July 7, 2023 - 11:15 am

സാന്‍സിബാര്‍: ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ ഐഐടി കാമ്പസ് ടാന്‍സാനിയയിലെ സാന്‍സിബാറില്‍ സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഐഐടി മദ്രാസിന്റെ കാമ്പസ് സാന്‍സിബാറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. 06/07/23 വ്യാഴാഴ്ച രാത്രി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന്‍ അലി മ്വിനിയുടെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യയും ടാന്‍സാനിയയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെ പ്രതിഫലനമാകും ഈ ഓഫ് ക്യാമ്പസെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആഫ്രിക്കയിലും ഗ്ലോബല്‍ സൗത്തിലും ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 ശുപാര്‍ശ ചെയ്യുന്നത് ഉയര്‍ന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ സര്‍വ്വകലാശാലകളെ മറ്റ് രാജ്യങ്ങളില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഡോ. ജയശങ്കര്‍ ടാന്‍സാനിയയിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *