ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു

തൃശൂർ : ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ്​ മക്കയിലെ അസീസിയ ആശുപത്രിയിൽ മരിച്ചത്​. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭർത്താവ്: അഹ്​മദ് അലി. രണ്ടു മക്കളുണ്ട്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫു കാളികാവി​ന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →