ബൈക്കിൽ പോകുകയായിരുന്ന യുവാവിന് നേരെ കുറുക്കന്റെ ആക്രമണം.

കണ്ണൂർ: പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശി കെ. രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. 2023 ജൂലൈ 2 ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. രാജേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുറുക്കൻ ആക്രമിച്ചത്.

രാജേഷ് ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. കാലിലാണ് കടിയേറ്റത്. ആഴത്തിലുള്ള മുറിവുണ്ടെന്നാണ് വിവരം. മുറിവേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →