മാമന്ന’ന്റെ എന്ന പുതിയ ചിത്രത്തിന്റെ ഗംഭീര വിജയം ആഘോഷിക്കാൻ സംവിധായകൻ മാരി സെല്‍വരാജിന് മിനികൂപ്പര്‍ സമ്മാനം നല്‍കി നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിൻ

മാമന്ന’ന്‍ സൂപ്പര്‍ ഹിറ്റ് ആയ സന്തോഷം പങ്ക് വെച്ച് കൊണ്ട് മാരി ശെല്‍വരാജിന് ഉദയനിധി സ്റ്റാലിന്റെ വക മിനി കൂപ്പര്‍ സമ്മാനം. സ്റ്റാലിന്റെ നിര്‍മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസ് ആണ് മിനി കൂപ്പര്‍ കാര്‍ മാരി സെല്‍വരാജിനു സമ്മാനമായി നല്‍കിയത്.

ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ മാമന്നന് ചിറകുകള്‍ നല്‍കിയ മാരി ശെല്‍വരാജിന് നന്ദി അറിയിക്കുന്നതായും കാര്‍ സമ്മാനിച്ചുകൊണ്ട് ഉദയനിധി പറഞ്ഞു. ഉദയനിധി സ്റ്റാലിനെക്കൂടാതെ വടിവേലു, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ തമിഴ് സിനിമ ‘മാമന്നൻ’ പ്രദര്‍ശന വിജയം നേടി മുന്നേറുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →