കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 24.06.2023 ന് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തും. പ്രകടനങ്ങളിൽ പ്രവർത്തകർ പരമാവധി സംയമനം പാലിക്കണമെന്നും ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.
ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു കെ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 24 ന് കൂടി ചോദ്യം ചെയ്യൽ നീളുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു, എന്നാൽ 23 തന്നെ ചോദ്യം ചെയ്യൽ അവസാനിപ്പിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ കെ.സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു

