മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫിസിന് ഒരാൾ തീയിട്ടു .

മലപ്പുറം : കീഴാറ്റൂരിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫിസിന് ഒരാൾ തീയിട്ടു. കീഴാറ്റൂർ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസിൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയിൽ കയറി ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 2023 ജൂൺ 20 ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

തീയിടരുതെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞെങ്കിലും മുജീബ് അതൊന്നും ചെവിക്കൊള്ളാതെ ആക്രമണം നടത്തുകയായിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞ് പലവട്ടം ഓഫിസിൽ കയറി ഇറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാൾ പഞ്ചായത്ത് ഓഫിസിന് തീയിട്ടത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

. പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തന്നെ തീ നിയന്ത്രണവിധേയമാക്കുകയും ഫയർഫോഴ്‌സെത്തി തീ പൂർണമായി അണയ്ക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

ലൈഫ് പദ്ധതിയുടെ ഗുണഭോക്താവ് തന്നെയാണ് മുജീബെന്നും 94-ാമതായാണ് പട്ടികയിൽ ഇയാളുടെ പേര് വരുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ പഞ്ചായത്ത് വഴി സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന് പഞ്ചായത്തിന്റെ പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →