ബ്രസീലില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും 11 മരണം

ബ്രസീലിയ: ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡൊ സുല്‍ സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും 11 മരണം. 20 പേരെ കാണാതായിട്ടുണ്ട്. 16/06/23 വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കാരാ, മഖ്വീന്‍ മേഖലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേരെ വീടുകളില്‍ നിന്ന് സമീപത്തുള്ള കായിക കേന്ദ്രങ്ങളിലെ താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണി നിലനില്‍ക്കുന്നതായും വീടുകളില്‍ കുടുങ്ങിപ്പോയ 2,400 പേരെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →