ചരക്ക് തീവണ്ടിയുടെ ബോഗികൾ ബന്ധം വിട്ടു പാളത്തിൽ കുടുങ്ങി
മറ്റ് ബോഗികൾ പാളത്തിൽ കിടക്കുകയാണ്
ചരക്ക് തീവണ്ടിയുടെ ബോഗികൾ ബന്ധം വിട്ടു പാളത്തിൽ കുടുങ്ങി
കളമശേരി: ചരക്ക് തീവണ്ടിയുടെ ബോഗികൾ തമ്മിൽ ബന്ധം വിട്ട് പാളത്തിൽ കിടന്നു. ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം വട്ടേക്കുന്നത്ത് വച്ചാണ് ബോഗികൾ തമ്മിലുള്ള ബന്ധം വേർപ്പെട്ടത്. പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോയിക്കൊണ്ടിരുന്നു ചരക്ക് തീവണ്ടിയുടെ ബോഗികളാണ് തിങ്കളാഴ്ച രാത്രി 8.10 ഓടെ കപ്ളിങ് വിട്ടു പോയതിനെ തുടർന്ന് എൻജിൻ ഭാഗത്ത് നിന്നുള്ള ബോഗികളുമായുള്ള ബന്ധം വിട്ടത്.
ബോഗികൾ വിട്ടുപോയതറിഞ്ഞ ലോക്കോ പൈലറ്റ് ഇറങ്ങിവന്ന് പരിശോധിച്ച ശേഷം എൻജിൻ പിറകോട്ട് എടുത്ത് വിട്ടുപോയ ബോഗികൾ കപ്ളിങ് ഉപയോഗിച്ച് ബന്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ എൻജിനും, എൻജിനോട് ചേർന്നുള്ള ബോഗികളും ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ സമീപം കൊണ്ടുപോയിട്ടു. മറ്റ് ബോഗികൾ പാളത്തിൽ കിടക്കുകയാണ്.

10.45 ഓടെ ആലുവയിൽ നിന്നും രണ്ട് എൻജിൻ കൊണ്ട് വന്ന് പുറകിൽ ഘടിപ്പിച്ച് ബാക്കി ബോഗികൾ ഇടപ്പള്ളിയിലേക്ക് മാറ്റി. കളമശേരിയിൽ നിന്ന് ഇടപ്പള്ളിയിലേക്കുള്ള റെയിൽപ്പാളത്തിലെ ഇടതു ഭാഗത്തുള്ള പാളത്തിലാണ് ബോഗികൾ വിട്ടുകിടന്നത്. ബോഗികൾ എൻജിൻ ബന്ധം വിട്ടു കിടന്നെങ്കിലും തീവണ്ടി ഗതാഗതം തടസ്സപ്പെട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →