ഉ​ഗാ​ണ്ട​യി​ൽ സ്കൂ​ളി​നു ​നേ​രേ ഭീകരരുടെ ആക്രമണം; 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു
നാ​ട്ടു​കാ​രെ സ്കൂ​ളി​നു പു​റ​ത്തു വെ​ടി​വ​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കം​പാ​ല: ഉ​ഗാ​ണ്ട​യി​ൽ സ്കൂ​ളി​നു​നേ​രേ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 38 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു പേ​ർ​ക്കു പ​രു​ക്കേ​റ്റു. ആ​റു പേ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ കാ​വ​ൽ​ക്കാ​ര​നും ര​ണ്ടു പേ​ർ നാ​ട്ടു​കാ​രു​മാ​ണ്. നാ​ട്ടു​കാ​രെ സ്കൂ​ളി​നു പു​റ​ത്തു വെ​ടി​വ​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഡോ​ർ​മി​റ്റ​റി​ക്കു തീ​വ​ച്ചാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​ത്.
കോം​ഗോ അ​തി​ർ​ത്തി​യി​ലു​ള്ള സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ആ​ക്ര​മ​ണ​മെ​ന്നു പോ​ണ്ട്‌​വെ ലു​ബി​റി​ഹ മേ​യ​ർ സെ​ൽ​വെ​സ്റ്റ് മാ​പോ​സ് പ​റ​ഞ്ഞു. കൂ​ട്ട​ക്കൊ​ല​യ്ക്കു​ശേ​ഷം ഭീ​ക​ര​ർ അ​തി​ർ​ത്തി ക​ട​ന്നു കോം​ഗോ​യി​ലേ​ക്കു ര​ക്ഷ​പെ​ട്ടു. അ​ഞ്ചു പേ​രാ​ണ് ഭീ​ക​ര​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് സൈ​നി​ക വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ഫെ​ലി​ക്സ് കു​ല​യി​ഗ്യേ പ​റ​ഞ്ഞു.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ ര​ക്ഷ​പെ​ടു​ത്താ​ൻ ഉ​ഗാ​ണ്ട​ൻ സേ​ന ഭീ​ക​ര​രെ പി​ന്തു​ട​രു​ക​യാ​ണെ​ന്നും കോം​ഗോ​യി​ലെ വി​റും​ഗ നാ​ഷ​ന​ൽ പാ​ർ​ക്കി​ന്‍റെ ഭാ​ഗ​ത്തേ​ക്കാ​ണ് ഇ​വ​ർ പോ​യ​തെ​ന്നും അ​ദ്ദേ​ഹം. കോം​ഗോ അ​തി​ർ​ത്തി​യി​ൽ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്കൂ​ൾ.

ഐ​എ​സു​മാ​യി ബ​ന്ധ​മു​ള്ള അ​ലൈ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ​സ് (എ​ഡി​എ​ഫ്) എ​ന്ന സം​ഘ​ട​ന​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ. സ്കൂ​ളു​ക​ള്‍ ക​ത്തി​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലു​ന്ന​തും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും ഈ ​സം​ഘ​ട​ന​യു​ടെ പ​തി​വാ​ണ്. 1990ക​ളി​ല്‍ ഉ​ഗാ​ണ്ട​ൻ മു​സ്‌​ലിം​ക​ളി​ലെ ഒ​രു വി​ഭാ​ഗം രൂ​പീ​ക​രി​ച്ച എ​ഡി​എ​ഫി​നെ 2001ല്‍ ​സൈ​ന്യം ഉ​ഗാ​ണ്ട​യി​ൽ​നി​ന്നു തു​ര​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കോം​ഗോ​യി​ലേ​ക്കു പി​ൻ​വാ​ങ്ങി​യ എ​ഡി​എ​ഫ് പി​ന്നീ​ട് ഐ​എ​സു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​ഡി​എ​ഫ് കോം​ഗോ​യി​ൽ 19 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →