മൂന്ന് മാസത്തെ ലീഷർ വിസ നൽകുന്നത് പുനഃരാരംഭിച്ച് യുഎഇ

യുഎഇ : ഇനിമുതൽ തൊണ്ണൂറ് ദിവസത്തേക്ക് യുഎഇ സന്ദർശിക്കാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ 90 ദിവസത്തെ ലീഷർ വിസ യുഎഇ റദ്ദാക്കുകയും പിന്നാലെ 60 ദിവസത്തെ സന്ദർശന വിസയായിരുന്നു ഉണ്ടായിരുന്നത്. ഇതിലാണ് നിലവിൽ മാറ്റം വരുത്തി മൂന്ന് മാസത്തെ ലീഷർ വിസ അനുവദിക്കൽ പുനരാരംഭിക്കുന്നത്.

90 ദിവസത്തേക്ക് യുഎഇ സന്ദർശിക്കാൻ തയ്യാറെടുക്കുന്ന ആളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിനായി അവരവരുടെ ട്രാവൽ ഏജന്റുമാരുമായി കൂടിയാലോചിക്കണം.

ലീസർ വിസയിൽ യുഎഇയിൽ നിന്നുകൊണ്ട് തന്നെ കാലാവധി നീട്ടാൻ കഴിയും. നിലവിൽ ടൂറിസ്റ്റ് വിസയും സന്ദർശക വിസയുമാണുള്ളത്. 90 ദിവസത്തേക്കാണ് സന്ദർശക വിസ. അപേക്ഷിച്ചുകഴിഞ്ഞാൽ അഞ്ച് ദിവസത്തിനുള്ളിൽ വിസ ലഭിക്കും.
അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, പാസ്‌പോർട്ട് കോപ്പി എന്നിവയാണ് ഈ വിസയ്ക്ക് വേണ്ടത്. ആയിരത്തി അഞ്ഞൂറ് മുതൽ രണ്ടായിരം ദിർഹം വരെയാണ് വിസ അപേക്ഷയ്ക്കുള്ള  ചിലവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →