തൃശൂരിൽ ബി.ഫാം വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ : തൃശൂർ മണലൂരിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് ഒൻപതാംവാർഡിൽ കിഴക്കും തുള്ളി രമേഷിന്റെ മകൾ (20) ഐശ്വര്യയാണ് മരിച്ചത്. 2023 ജൂൺ12 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ഐശ്വര്യയുടെ മാതാപിതാക്കൾ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോൾ വാതിൽ ഉളളിൽ നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അക്ഷയ് ,അശ്വതി എന്നിവർ സഹോദരങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →