ന്യൂഡൽഹി: ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കെതിരേ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. പൊതുസമൂഹത്തിന്‍റെ ചോദ്യങ്ങളിൽ നിന്നും ടിവി ചർച്ചകളിൽ നിന്നും രക്ഷിക്കുന്ന ഒരു പ്രത്യേക കവചം പ്രധാനമന്ത്രിക്ക് ചുറ്റുമുണ്ട്, എന്നാലതുകൊണ്ട് സാധരണക്കാരായ ജനങ്ങളെ രക്ഷിക്കാനാവില്ലല്ലോ എന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു.
ആരോടാണ് രാജി ആവശ്യപെടേണ്ടതെന്നു പോലും അറിയില്ല, അദ്ദേഹം അശ്രദ്ധയും സംവിധാനങ്ങളിലെ വൻ പിഴവുകളും സാങ്കേതിക വിദ്യയുടെ പോരായ്മയും എല്ലാം ഞങ്ങൾക്കറിയാമെന്നും പറഞ്ഞു. മനുഷ്യ നിർമിത ദുരന്തമാണ് ഒഡീഷയിലെ ബാലസോറിലുണ്ടായത്, മോദി സർക്കാരിന്‍റെ ധാർഷ്ഠ്യമാണ് ഇത്തരമൊരു അപകടം ക്ഷണിച്ചുവരുത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു.

