കണ്ണൂര്‍: എലത്തൂരില്‍ തീവയ്പ്പിനിരയായ കണ്ണൂര്‍ എക്സ്‌ക്യൂട്ടീവ് എക്സ്പ്രസ് ബോഗി കണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ വീണ്ടും കത്തിനശിച്ച സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് എന്‍ ഐ എ വിവരങ്ങള്‍ തേടുന്നു.അട്ടിമറി സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന- റെയില്‍വേ പോലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് നിലവില്‍ എന്‍ ഐ എ ആണ് അന്വേഷിക്കുകയാണ്. ആ സാഹചര്യം മുന്‍ നിര്‍ത്തിയാണ് വിവരശേഖരണം നടത്തുന്നത്.യാത്ര കണ്ണൂരില്‍ അവസാനിപ്പിച്ച ശേഷം പുലര്‍ച്ചെയാണ് കണ്ണൂര്‍ എക്സ്‌ക്യൂട്ടീവ് എക്സ്പ്രസില്‍ തീപിടിത്തമുണ്ടായത്. ഒരു ബോഗി പൂര്‍ണ്ണമായും കത്തിനശിച്ചു.
എലത്തൂരില്‍ തീ പിടിച്ചതിനു സമീപം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇന്ധന ടാക്ക് ഉണ്ടായിരുന്നു. കണ്ണൂരിലും സമാനമായ രീതിയില്‍ ഇവിടെ ഇന്ധനടാങ്കുണ്ട്. തീ പടര്‍ന്നെങ്കില്‍ ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാവുമായിരുന്നു എന്നാണു കരുതുന്നത്.
ഫേറന്‍സിക് സംഘം സ്ഥലത്തു പരിശോധന ആരംഭിച്ചു. അജ്ഞാതനായ ഒരാള്‍ ഇന്ധനം ഒഴിച്ചാണു ട്രെയിന്‍ കത്തിച്ചതെന്നാണു കരുതുന്നത്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ ഷാരൂഖ് സെയ്ഫിയെ മുന്‍ നിര്‍ത്തിയുള്ള അന്വേഷണംമുന്നോട്ടു പോവുന്നതിനിടെയാണു കേരളത്തെ നടുക്കി അതേ ട്രെയിനില്‍ തീപ്പിടിത്ത മുണ്ടാവുന്നത്.
ട്രെയിന്‍ ബോഗി കത്തിനശിച്ചത്; എന്‍ ഐ എ വിവരങ്ങള്‍ തേടി
