എലത്തൂരില്‍ തീകൊളുത്തിയ അതേ ട്രെയിന്‍ ബോഗി കത്തി നശിച്ചു

കണ്ണൂര്‍: എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ തീപിടിത്തം. കത്തിയത് എലത്തൂരില്‍ തീകൊളുത്തിയ അതെ തീവണ്ടി.ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.45 ഓടെ ആണ് തീപടര്‍ന്നത്. പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു.പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ. ഒരു ബോഗി പൂര്‍ണായി കത്തി നശിച്ചു. കോച്ചിന്റെ ഭാഗത്തേക്ക് ഒരാള്‍ കാനുമായി പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടിത്തം ഉണ്ടായത്. തകര്‍ത്തഗ്ലാസിലൂടെ പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്.
രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷമാണ് തീ പിടിച്ചത്. ഒന്നേകാലിന് ആണ് തീ കണ്ടതെന്ന് ദൃക്സാക്ഷി മൊഴി നല്‍കി. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്നാണു കരുതിയതെന്നാണു മൊഴി. പാര്‍സല്‍ ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നു.പുകയുണ്ടെന്ന് പറഞ്ഞ് അവര്‍ പോയി നോക്കി. അപ്പോഴാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. സ്റ്റേഷന്‍ മാഷെ സംഭവം അറിയിച്ചു. അപ്പോഴേക്കും സൈറന്‍ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടര്‍ന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും ദൃക്സാക്ഷി മൊഴിനല്‍കി.

Share
അഭിപ്രായം എഴുതാം