സാങ്കേതിക തകരാര്‍: പരിശീലന വിമാനം കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിയന്തരമായി ഇറക്കി

ബെംഗളുരു: സാങ്കേതിക തകരാര്‍ കാരണം റെഡ്ബേര്‍ഡ് പരിശീലന വിമാനം കര്‍ണാടകയിലെ ബെലഗാവിയിലെ കൃഷിയിടത്തില്‍ അടിയന്തരമായി ഇറക്കി. ഉടന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്‌കൂള്‍ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തില്‍ പൈലറ്റും ട്രെയിനി പൈലറ്റും ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും നിസാര പരിക്കുകളോടെ എയര്‍ഫോഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിമാനം ബെലഗാവിയിലെ സാംബ്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 9:30 നാണ് പറന്നുയര്‍ന്നത്. സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന്, ബെലഗാവിയിലെ ഹോന്നിഹാല ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് ഇറക്കുകയായിരുന്നു. ട്രെയിനിംഗ് സെന്ററിലെ പരിശീലകര്‍ക്കുള്ള പരിശീലന വിമാനമാണിത്.

Share
അഭിപ്രായം എഴുതാം