ഡെറാഡൂണ്‍: മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് ഗുസ്തി താരങ്ങളെ തടയില്ലെന്ന് ഹരിദ്വാര്‍ പൊലീസ്. ഹരിദ്വാറിലേക്ക് കടക്കുന്നതില്‍ നിന്നോ മെഡലുകള്‍ ഒഴുക്കി വിടുന്നതില്‍ നിന്നോ താരങ്ങളെ തടയുകയില്ലെന്ന് പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കി വിടാന്‍ വരികയാണെങ്കില്‍ ഞങ്ങള്‍ അവരെ തടയില്ല. എനിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.ജനങ്ങള്‍ സ്വര്‍ണവും വെള്ളിയും ചാരവുമെല്ലാം ഗംഗയില്‍ ഒഴുക്കും. ഗുസ്തി താരങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് അജയ് സിങ് പറഞ്ഞു. വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷന്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരത്തിലാണ്.
മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താരങ്ങളെ തടയില്ല: ഹരിദ്വാര്‍ പൊലീസ്
