ജൂണ്‍ നാല് വരെയുള്ള എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്

ന്യൂഡല്‍ഹി: രാജ്യത്തെ ലോ ബജറ്റ് എയര്‍ലൈനുകളില്‍ ഒന്നായ ഗോ ഫസ്റ്റ് ഫ്ളൈറ്റ് റദ്ദാക്കല്‍ വീണ്ടും നീട്ടി. ജൂണ്‍ നാല് വരെയുള്ള എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയിരിക്കുകയാണ്. മെയ് 26നകം വിമാനങ്ങള്‍ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. നേരത്തെ മെയ് 30 വരെയുള്ള എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയിരുന്നു. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കുന്നത്.
വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രാ തടസം നേരിട്ടവര്‍ക്ക് മുഴുവന്‍ പണവും റീഫണ്ട് ചെയ്യുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.മെയ് 3 നാണ് ആദ്യമായി ഗോ ഫസ്റ്റ് എല്ലാ വിമാനങ്ങളും റദ്ദാക്കിയത്.

Share
അഭിപ്രായം എഴുതാം