ജോലി വാഗ്ദാനം ചെയ്ത് ഒമ്പതു കോടിയിലധികം രൂപ തട്ടിയ ബിജെപി വനിത നേതാവ് അറസ്റ്റിൽ

അസം: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയിൽ. അസമിലെ കർബി ആങ്ലോ​ങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി മൂൺ ഇംഗ്‌ടിപിയാണ് പിടിയിലായത്. വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരിൽ നിന്നായി ഒമ്പതു കോടിയിലധികം രൂപ മൂൺ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇരകളിൽ നിന്നും ലഭിക്കുന്ന വിവരം.

ബിജെപിയുടെ മുതിർന്ന നേതാക്കൾക്കൊപ്പമുള്ള ചിത്രവും ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂൺ ഇംഗ്ടിപി യുവാക്കളിൽ നിന്നും പണം തട്ടിയത്. കർബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാൻ മോർച്ചയുടെ സെക്രട്ടറിയായിരുന്നു മൂൺ ഇംഗ്ടിപി. ഈ പദവി ഉപയോഗിച്ചും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗം തുലിറാം റോങ്ഹാങ് മുതൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വരെയുള്ള ഭരണകക്ഷിയായ ബിജെപി നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.ഇവർ അറസ്റ്റിലായതിന് പിന്നാലെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് പാർട്ടി ഇവർക്കെതിരെ നടപടി എടുക്കുകയും ബിജെപിയിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →