കർണാടകയിലേത് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന വിജയം; ലീഗ് നേതാവ് അബ്ദുൽ കരീം ചേലേരി

റിയാദ് : ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന വിജയമാണ് കർണാടക തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി. 2023 മെയ് 21ന് റിയാദിൽ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാർ ശക്തികളെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്തമുളള രാഷ്ട്രീയ നയമാണ് മുസ്ലിം ലീഗ് നടത്തിയത്. രാജ്യ വ്യപകമായി സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഇന്ത്യയിലെ മതേതര ജനാതിപത്യ വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. വി കെ അബ്ദുൽ ഖാദർ മൗലവി നഗറിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കെഎംസിസി ഇ അഹമ്മദ് മാനവസേവ അവാർഡുകൾ ബ്ലാത്തൂർ അബൂബക്കർ ഹാജി, പി പി അബൂബക്കർ മാങ്കടവ്, വി എം സാദിഖ് എന്നിവർക്ക് സമ്മാനിച്ചു. യു പി മുസ്തഫ അവാർഡ് ജേതാക്കളെ പരിചയപെടുത്തി.

ജില്ലയിലെ റിയാദ് കെഎംസിസിയുടെ കാൻസർ, കിഡ്‌നി രോഗം കൊണ്ട് പ്രായസപ്പെടുന്നവർക്കുളള ഹരിത സ്പർശം പദ്ധതി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:എസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രതിനിധികൾക്കുള്ള എക്‌സിക്യുട്ടീവ് ക്യാമ്പ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡോ. ഷബീറലി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്തം നൽകി. റസാഖ് വളക്കൈ, യാക്കൂബ് തില്ലങ്കേരി, വി സി അഷ്‌കർ, അബ്ദുൽ റഹ്മാൻ കൊയ്യോട് സംസാരിച്ചു. ജില്ലയിലെ സന്നദ്ധ പ്രവർത്തകരായ അൻവർ വാരം,മഹബൂബ് ചെറിയവളപ്പിൽ, മുഹമ്മദ് കണ്ടക്കയ്, ഇർഷാദ് കായക്കൂൽ, ഹുസൈൻ കുപ്പം, ഷമീർ തിട്ടയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം ഭാരവാഹികൾ വിവിധ സെഷനുകൾ നിയന്ത്രിച്ചു. മുക്താർ പി ടി പി സ്വാഗതവും സൈഫു വളക്കൈ നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →