സത്യപ്രതിജ്ഞ പ്രതിപക്ഷസംഗമമാകും

ബംഗളുരു: 20/05/23 ശനിയാഴ്ച ബംഗളുരുവില്‍ നടക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷനിരയുടെ സംഗമവേദിയാക്കാന്‍ കോണ്‍ഗ്രസ്. ബി.ജെ.പി. ഇതര മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രതിപക്ഷ നിരയിലെ പ്രമുഖരെയെല്ലാം സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗല്‍ (ഛത്തീസ്ഗഡ്), അശോക് ഗെലോട്ട് (രാജസ്ഥാന്‍), സുഖ്‌വീന്ദര്‍ സിങ് സുഖു (ഹിമാചല്‍ പ്രദേശ്) എന്നിവര്‍ക്കു പുറമേ ഹേമന്ദ് സോറന്‍ (ഝാര്‍ഖണ്ഡ്), എം.കെ. സ്റ്റാലിന്‍ (തമിഴ്‌നാട്) കെ. ചന്ദ്രശേഖര റാവു (തെലങ്കാന), മമതാ ബാനര്‍ജി (പശ്ചിമബംഗാള്‍), നവീന്‍ പട്‌നായിക് (ഒഡീഷ) എന്നിവരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എന്‍.സി.പി. നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവര്‍ക്കും ക്ഷണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →