കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ജില്ലാ മരുന്നുസംഭരണശാലയിൽ വൻ തീപിടുത്തം

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ മരുന്നു സംഭരണശാലയിൽ വൻ തീപിടിത്തം. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ജില്ലാ മരുന്നുസംഭരണശാലയിലാണ് തീപിടിച്ചത്. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. 2023 മെയ് 17 ന് രാത്രി വൈകിയും തീ കെടുത്താൻ ശ്രമം തുടരുകയാണ്.

കെട്ടിടങ്ങൾക്കുള്ളിൽ തീ നിറഞ്ഞു കത്തുന്നതിനാൽ അഗ്‌നിരക്ഷാസേനയ്ക്ക് ഉള്ളിലേക്കുകടന്ന് തീ കെടുത്താനാകാത്തത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സാനിറ്റൈസറുകളുൾപ്പെടെ ഉള്ളതിനാൽ പല ഭാഗത്തും തീ നിയന്ത്രണാതീതമായി പടരുന്ന സ്ഥിതിയാണ്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറികളും കേൾക്കാമായിരുന്നു. കെട്ടിടത്തിന്റെ ഷീറ്റുകൾ ശബ്ദത്തോടെ കത്തി പുറത്തേക്ക് തെറിച്ചുവീണു.

Share
അഭിപ്രായം എഴുതാം