കേരള സ്റ്റോറി ടീം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി

ലഖ്‌നൗ: ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ലഖ്‌നൗവിൽ വച്ച് കൂടിക്കാഴ്ച നടത്തി. നടി ആദാ ശർമ, സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്. 2023 മെയ് 12 ന് ലോക്ഭവനിലെ പ്രത്യേക സ്‌ക്രീനിംഗിൽ യോഗി ആദിത്യനാഥ് ചിത്രം കാണുമെന്നാണ് റിപ്പോർട്ട് . മുഴുവൻ മന്ത്രിമാരും അന്ന് ചിത്രം കാണാൻ യോഗിയ്‌ക്കൊപ്പം ഉണ്ടാകുമെന്നും സൂചനയുണ്ട്.

“ഉത്തർപ്രദേശ് സർക്കാരും യോഗിജിയും ഈ നടപടി സ്വീകരിക്കുകയും ഞങ്ങളുടെ മനോവീര്യം വളരെയധികം വർധിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മുഖ്യമന്ത്രിയോട് വളരെ നന്ദിയുള്ളവരാണ്.“ വിപുൽ ഷാ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിനിമയ്‌ക്ക് സംസ്ഥാനത്ത് നികുതി ഇളവ് പ്രഖ്യാപിച്ചത്. ചിത്രത്തിനെതിരായ ഉയരുന്ന എതിർപ്പുകളെ കുറിച്ചും, അണിയറ പ്രവർത്തകർ യോഗിയുമായി ചർച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →