കേസെടുക്കാന്‍വിജിലന്‍സ് നിയമോപദേശം തേടും

കൊച്ചി: എ.ഐ. ക്യാമറ വിവാദത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കാന്‍ നീക്കം. ആരോപണത്തെ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. കരാറില്‍ വഴിവിട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണു വിജിലന്‍സ് പരിശോധിക്കുന്നത്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്താല്‍, അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം നടത്തുമെന്നതിനാല്‍, കേസ് രജിസ്റ്റര്‍ ചെയ്യുന്നതു നിയമോപദേശം തേടിയശേഷമാകും.

ക്രമക്കേട് സംബന്ധിച്ചു മാര്‍ച്ചില്‍ തന്നെ വിശദമായ അന്വേഷണത്തിനു അനുമതി നല്‍കിയിരുന്നതായാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ഇപ്പോഴാണു വിജിലന്‍സ് അന്വേഷണത്തിനുള്ള നടപടികളിലേക്കു കടക്കുന്നത്. മുന്‍ ജോയിന്റ് ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ രാജീവന്‍ പുത്തലത്തിനെതിരായ പരാതിയിലാണു അന്വേഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →