റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം വളാഞ്ചേരിയിൽ നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

May 6, 2023 - 11:58 am

വളാഞ്ചേരി : വളാഞ്ചേരിയിൽ നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. പാലക്കാട് സ്വദേശികളായ ഉമർ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. പാലത്തിന് അടിയിൽ വച്ച് ലഹരി ഉപയോഗവും ഇടപാടുകളും നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 2023 മെയ് 5ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്.

ഇവരിൽ നിന്ന് 4.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നാണ് പ്രതികൾക്ക് ലഹരി ലഭിച്ചതെന്നും ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *