ബ്രിജ് ഭൂഷണിനെതിരെ നടപടി: പ്രതിഷേധങ്ങളെ പിന്തുണച്ച് കൂടുതല്‍ കായിക താരങ്ങള്‍

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങളെ പിന്തുണച്ച് കായിക താരങ്ങള്‍ രംഗത്തെത്തി.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സേവാഗ്, ഇര്‍ഫാന്‍ പത്താന്‍, ബോക്‌സിങ് താരം നിഖാത് സരീന്‍, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.ഒരു കായികതാരമെന്ന നിലയ്ക്കും അതിലേറെ സ്ത്രീയെന്ന നിലയ്ക്കും ഇത് ഏറെ പ്രയാസത്തോടെയാണ് കാണുന്നതെന്ന് സാനിയ മിര്‍സ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →