രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു

പാലക്കാട്: പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്സിന്റെ വാഹനമാണ്  വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്. 2023 ഏപ്രിൽ 26ന് പുലർച്ചെ  നാലരയോടെ ആണ് സംഭവം.

വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പുലർച്ചെ കൊല്ലങ്കോട് ഭാ​ഗത്തെ ഒരു ചകിരി ഫാക്ടറിക്ക് തീ പിടിച്ചു എന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വാഹനം പുറപ്പെട്ടത്. യാത്രക്കിടെ വട്ടേക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. . നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിഞ്ഞു. അഞ്ച് ഉദ്യോ​ഗസ്ഥൻമാരാണ് ഉണ്ടായിരുന്നത്.  വാഹനം അപകട സ്ഥലത്ത് നിന്ന് മാറ്റി മറ്റ് നടപടികൾ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →