Tag
ന്യൂസ് ഡെസ്ക്

ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്കൂൾ ഉടമ അറസ്റ്റിൽ

April 13, 2023 - 10:18 am

ചെന്നൈ: കടലൂരിൽ സ്കൂളിൽ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡിഎംകെ നേതാവായ സ്കൂൾ ഉടമ അറസ്റ്റിൽ പ്രദേശത്തെ വാർഡ് കൗൺസിലറായ പക്കിരിസാമിയാണ് പിടിയിലായത്. ഇയാളെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.

നഴ്സറി സ്കൂളിൽനിന്നു മടങ്ങിവന്ന ആറു വയസ്സുകാരി കടുത്ത വയറുവേദന ഉള്ളതായി വീട്ടുകാരെ അറിയിച്ചു. രാത്രിയായിട്ടും വേദനയ്ക്ക് ശമനം ഇല്ലാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വീട്ടുകാരെ അറിയിച്ചു. ഭയന്നുപോയ കുട്ടി അതിക്രമം നടത്തിയത് ആരാണെന്ന് പറയാൻ തയാറായില്ല. തുടർന്ന് രക്ഷിതാക്കൾ വിരുദാചലം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *