റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആരോഗ്യം അപകടത്തിലാണെന്ന് റിപ്പോർട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചിട്ടുളളതായും റഷ്യയിൽനിന്നുള്ള ജനറൽ എസ്‌വിആർ ടെലഗ്രാം റിപ്പോർട്ട് ചെയ്യുന്നു.

കാഴ്ചക്കുറവും നാവ് കുഴയുന്നതും ചില ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും പുട്ടിൻ നേരിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചു. വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണ്. കുറച്ചു ദിവസം വിശ്രമിക്കണമെന്ന് നിർദേശം നൽകിയെങ്കിലും പുട്ടിൻ അതിനെ കൂട്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബാംഗങ്ങൾ ആശങ്കയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →