മരിച്ച സ്ത്രീയുടെ വിരലടയാളം പകർത്തി സ്വത്ത് കൈക്കലാക്കിയതായി പരാതി

ന്യൂഡൽഹി: മരിച്ച സ്ത്രീയുടെ വിരലടയാളം ചില പേപ്പറുകളിൽ പകർത്തുന്ന ബന്ധുക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. വ്യാജ വിൽപത്രത്തിലാണ് സ്ത്രീയുടെ വിരലടയാളം പകർത്തിയതെന്നാണ് വിവരം. 2021ലെ വിഡിയോയാണ് പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച സ്ത്രീയുടെ ബന്ധുവായ ജിതേന്ദ്ര ശർമ പൊലീസിൽ പരാതി നൽകി. കമലാ ദേവി എന്ന തന്റെ ബന്ധു 2021 മേയ് 8നാണ് മരിച്ചതെന്ന് ജിതേന്ദ്ര പറഞ്ഞു.

അവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ദമ്പതികൾക്ക് മക്കളില്ല. കമലയുടെ മരണത്തിനു പിന്നാലെ അവരുടെ ഭർത്താവിന്റെ സഹോദരന്റെ മകൻ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി വാഹനം നിർത്തി അവരുടെ വിരലടയാളം ഒരു അഭിഭാഷകൻ മുഖേന വ്യാജ വിൽപത്രത്തിൽ ശേഖരിക്കുകയായിരുന്നു. ഈ വിൽപത്രത്തിൽ അടിസ്ഥാനത്തിൽ അവർ കമലാ ദേവിയുടെ വീടും കടയും ഉൾപ്പെടെയുള്ള സ്വത്ത് കൈക്കലാക്കിയെന്നും ജിതേന്ദ്ര പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →