ഇന്ത്യയുടെ ജി.ഡി.പി. 5.9 ശതമാനമായി കുറച്ചു

വാഷിങ്ടണ്‍: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്) 6.1 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി കുറച്ചു. എങ്കിലും ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരും. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 6.8 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. ഇതാണ് 5.9 ശതമാനമായത്. ഐ.എം.എഫ് വളര്‍ച്ചാ പ്രവചനം റിസര്‍വ് ബാങ്ക് പ്രവചിച്ചതിനേക്കാള്‍ കുറവാണ്. 2022–23 ല്‍ ഏഴ് ശതമാനവും ഏപ്രില്‍ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.4 ശതമാനവും ജി.ഡി.പി. വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.2022– 23 ലെ ജി.ഡി.പി. കണക്കുകള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2022 ലെ 6.8 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി വളര്‍ച്ചാ നിരക്ക് പ്രവചനങ്ങളില്‍ ഗണ്യമായ ഇടിവുണ്ടായിട്ടും, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുന്നുവെന്നു വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് കണക്കുകള്‍ വെളിപ്പെടുത്തി. ചൈനയുടെ വളര്‍ച്ചാ നിരക്ക് 2023 ല്‍ 5.2 ശതമാനവും 2024 ല്‍ 4.5 ശതമാനവുമാകുമെന്നു പ്രതീക്ഷിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →