ചെന്നൈ: ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെയിലെ വീട്ടില്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
31/03/23 വെള്ളിയാഴ്ച രാത്രിയാണ് കുടുംബം അഭിരാമിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് സി.സി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും ഒരാഴ്ച മുന്‍പ് സമാനരീതിയില്‍ മോഷണം നടന്നിരുന്നു.

