ബി.ബി.സി. പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി

ന്യൂഡൽഹി: ബി.ബി.സി. പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അമൃത് പാൽ സിങ്, ഖലിസ്ഥാൻ പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടി.

പഞ്ചാബിൽ നിന്നുള്ള രണ്ട് ഡസനോളം മാധ്യപ്രവർത്തകരുടെ ട്വിറ്റർ അക്കണ്ടുകൾക്കും വിലക്കുണ്ട്. ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടർ കമൽദീപ് സിങ്, പ്രോ പഞ്ചാബ് ടിവിയുടെ ബ്യുറോ ചീഫ് ഗഗൻദീപ് സിങ്, സ്വതന്ത്ര മാധ്യമപ്രവർത്തകനായി സന്ദീപ് സിങ്, ജഗ്മീത് സിങ്, ലോക്‌സഭാ എം.പി സിമ്രൻജീത് സിങ് മാൻ തുടങ്ങിയവരുടെ ട്വിറ്റർ ഹാൻഡിലുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

അധികൃതരുടെ നിർദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ട്വിറ്റർ അറിയിച്ചു. പഞ്ചാബ് സംഘർഷത്തിനിടെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ, സിഖ് ഡയസ്‌പോറ കലക്ടീവ് തുടങ്ങിയ സംഘടനകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →