റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്സഭാ അംഗത്വം: ലക്ഷദ്വീപ് മുന്‍ എം പി സുപ്രീം കോടതിയില്‍

March 29, 2023 - 9:27 am

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ പ്രഖ്യാപിച്ച അയോഗ്യത പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുന്‍ എം പി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍. ഇതിനിടെ, എന്ത് മൗലികാവകാശമാണ് ഹനിക്കപ്പെടുന്നതെന്ന ചോദ്യമുന്നയിച്ച് സുപ്രീം കോടതി. ജസ്റ്റീസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരാണ് ഫൈസലിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദ്യമുന്നയിച്ചത്. നേരത്തെ കേസ് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് ചില കേസുകളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളത്കൊണ്ട് മാറ്റുകയായിരുന്നു. വധശ്രമക്കേസിലെ ശിക്ഷ കോടതി മരവിപ്പിച്ചിട്ടും ലോക്സഭാ അംഗത്വം പുനസ്ഥാപിക്കാത്തതിനെതിരെയാണ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *