കൊൽക്കത്ത : ‘‘മാഡം പ്രസിഡന്റ്, ഈ രാജ്യത്തിന്റെ ഭരണഘടനാ തലപ്പത്ത് നിങ്ങളാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയെയും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മൗലിക അവകാശങ്ങളെയും സംരക്ഷിക്കണമെന്നു നിങ്ങളോടു ഞാൻ അഭ്യർത്ഥിക്കുകയാണ്. ഭരണഘടനെ ഒരു ദുരന്തത്തിൽനിന്ന് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു’’–ബംഗാൾ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ ചേർന്ന യോഗത്തിലാണ് മമതയുടെ അഭ്യർത്ഥന. ‘ഗോൾഡൻ ലേഡി’ എന്ന് അഭിസംബോധന ചെയ്താണ് മമത രാഷ്ട്രപതിയെ സ്വീകരിച്ചത്.
കാലങ്ങളായി പല വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഒരുമയോടെ കഴിയുന്ന പാരമ്പര്യമാണ് രാജ്യത്തിന്റേതെന്നും മമത പ്രസംഗത്തിൽ പരാമർശിച്ചു. തനിക്കു ലഭിച്ച സ്വീകരണത്തിൽ ബംഗാളിലെ ജനങ്ങൾക്ക് രാഷ്ട്രപതി നന്ദി അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി ബംഗാളിൽ എത്തിയത്.