വടകര: പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. മടപ്പള്ളി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി പൊതുവാടത്തിൽ ബാലകൃഷ്ണൻ (53)ആണ് അറസ്റ്റിലായത്. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്നാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് നടപടി. അദ്ധ്യാപകന്റെ വാട്‌സാപ് സന്ദേശം പുറത്തായിരുന്നു.
വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
