ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സംസ്ഥാനത്ത് മുസ്ലിം സംവരണത്തില്‍ കൈവച്ച് ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍. മുസ്ലിങ്ങള്‍ക്കായുള്ള നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന സംവരണമാണ് എടുത്തുകളഞ്ഞത്. ഇതോടെ ഒ ബി സി വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിഭാഗത്തിലേക്ക് നീക്കപ്പെട്ടു. അതേസമയം, ആകെ സംവരണത്തില്‍ സര്‍ക്കാര്‍ ആറ് ശതമാനം വര്‍ധന വരുത്തി. 50ല്‍ നിന്ന് 56ലേക്കാണ് മൊത്തത്തിലുള്ള സംവരണം ഉയര്‍ത്തിയത്.