കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് എംഎല്‍എ കെ കവിത ഇ ഡി യ്ക്ക് മുന്നില്‍ ഹാജരായി. നേരത്തെ കവിതയ്ക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാവാന്‍ തയ്യാറായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച 20.03.2023 ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുകയായിരുന്നു. മാര്‍ച്ച് പതിനൊന്നിനായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യലിനായി കവിത ഇ ഡി യ്ക്ക് മുന്നില്‍ ഹാജരായത്. തുടര്‍ന്ന് മാര്‍ച്ച് 16 ന് വീണ്ടും വിളിപ്പിച്ചു, അറസ്റ്റില്‍നിന്നു സംരക്ഷണം തേടിയും സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി കവിത ഹാജരാകാന്‍ തയ്യാറായിരുന്നില്ല. ഇ-മെയിലുകളിലൂടെ മറുപടി നല്‍കുകയോ സ്വന്തം വസതിയില്‍ ചോദ്യം ചെയ്യുകയോ ചെയ്യുമെന്ന് പറഞ്ഞായിരുന്നു ചോദ്യംചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. തുടര്‍ന്ന് 20ന് ഹാജരാകാനാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കവിതയ്ക്ക് വീണ്ടും സമന്‍സ് നല്‍കുകയായിരുന്നു. ശനിയാഴ്ച (11.03.2023) ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കവിതയെ ഇ ഡി ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →