സമീപ പ്രദേശത്ത്‌ പൊന്തക്കാടുകള്‍ വളര്‍ന്നാല്‍ വെട്ടി വൃത്തിയാക്കി ചെലവ്‌ ഭൂവുടമയില്‍ നിന്ന്‌ ഈടാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഹൈക്കോടതി നിര്‍ദ്ദേശം

തൃശൂര്‍ : മാള കൃഷ്‌ണന്‍കോട്ടയിലെ ലയയുടെ വീട്ടിന്റെ സമീപത്ത്‌ പുരയിടത്തിലെ കാട്‌ വെട്ടിത്തെളിക്കണമെന്നും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നും കാണിച്ച്‌ ലയയുടെ അച്ഛന്‍ പി.ഡി ജോസ്‌ ഉള്‍പ്പെടെ പ്രദേശവാസികള്‍ പഞ്ചായത്തിന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭൂവുടമയ്‌ക്ക്‌ നോട്ടീസ്‌ നല്‍കിയതല്ലാതെ പഞ്ചായത്ത്‌ ഒന്നും ചെയ്‌തില്ല. അതിനിടെ പൊന്തക്കാട്ടില്‍നിന്നും ഇഴഞ്ഞെത്തിയ പാമ്പിന്റെ കടിയേറ്റ്‌ കെ.ഐ.ബിനോയി- ലയ ജോസ്‌ ദമ്പതികളുടെ മകന്‍ ആവ്‌റിന്‍ മരണപ്പെട്ടു.

2021മാര്‍ച്ച്‌ 24 നാണ്‌ ആവ്‌റിന്‌ പാമ്പുകടിയേറ്റത്‌. ആവ്‌റിനെ കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന്‌ ഇരിങ്ങാലക്കുട താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഏറെ വൈകിപോയിരുന്നു.

മകളുടെ മരണശേഷം രക്ഷിതാക്കള്‍ വനം വകുപ്പിനും കളക്ടര്‍ക്കും പരാതി നല്‍കി. വനം വകുപ്പിന്‌ നല്‍കിയ പരാതിയില്‍ സ്ഥലപരിശോധനക്ക്‌ ആളെത്തിയത്‌ ഒന്നര വര്‍ഷത്തിനുശേഷം. ഇതിനിടെ ആര്‍ഡിഒയുടെയും വില്ലേജ്‌ ഓഫീസറുടെയും നിര്‍ദ്ദേശപ്രകാരം സ്ഥലത്തെ കാട്‌ വെട്ടിത്തളിച്ചിരുന്നു. എന്നാല്‍ ഓരോ മഴക്കുശേഷവും കാട്‌ വളര്‍ന്നതോടെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആവ്‌റിന്റെ മാതാപിതാക്കള്‍ക്ക്‌ ജോലി ഇറ്റലിയില്‍ ആയിരുന്നതിനാല്‍ അവര്‍ തങ്ങളുടെ പിതാവ്‌ ജോസിന്‌ പവര്‍ ഓഫ്‌ അറ്റോര്‍ണി നല്‍കി കേസ്‌ നടത്തുകയായിരുന്നു.പ്രസ്‌തുത കേസിലാണ്‌ കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →