താനെ : അയോദ്ധ്യ രാമക്ഷേത്രത്തിൽ 2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഒരു ഒരു പരിപാടിക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തിന്റെ നിർമ്മാണം 70ശതമാനം പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ ഉദഘാടനം നിരവർഹിക്കും. ക്ഷേത്രത്തിന്റെ നിർമ്മാണവും 2024 ലെ പൊതുതെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ടി ഐയുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്‌തത്.
2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. അന്നുമുതൽ ഭക്തർക്ക് ദർശനം നടത്താനും ആരാധന നടത്താനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും-” ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു.
രാം ലല്ലയുടെ പ്രതിഷ്ഠ യഥാർത്ഥ സ്ഥാനത്തേക്ക് മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വിഗ്രഹം യഥാർത്ഥ സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷവും ക്ഷേത്രത്തിന്റെ പണി തുടരും. ജനുവരിക്ക് മുമ്പ് ശ്രീകോവിലിന്റെയും ഒന്നാം നിലയുടെയും ദർശനത്തിനുള്ള ക്രമീകരണങ്ങളുടെയും ജോലികൾ പൂർത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

