ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായുള്ള വാര്‍ത്ത തള്ളി നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലെ തോജെ. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിയെ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കുന്നതായുള്ള വാര്‍ത്ത അസ്‌ലെ തോജെയുടെ ട്വീറ്റ് സഹിതമാണു പ്രചരിച്ചത്. പരസ്പരം പോരടിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാന്‍ മോദിക്കു കഴിവുണ്ടെന്നായിരുന്നു ട്വീറ്റ്.
ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ആദരമുണ്ടെന്നും എന്നാല്‍, നൊബേല്‍ പുരസ്‌കാരം സംബന്ധിച്ചുള്ള സന്ദേശത്തിനു പിന്നില്‍ താനല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
മോദിയെ നൊബേലിന് പരിഗണിക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് നൊബേല്‍ കമ്മിറ്റി
